തിരുവനന്തപുരം : എസ്എന്‍ഡിപി അതിന്റെ സ്വന്തം നിലപാട് എടുക്കുന്നതു മൂലം ബി ജെ പി തന്നെ വ്യക്തിഹത്യ ചെയ്യുന്നതായി വെള്ളാപ്പള്ളി നടേശൻ. ബിജെപിയില്‍ നിന്നും ഉണ്ടായിട്ടുള്ളത്ര ആക്രമണം കേരളത്തിലെ മറ്റൊരു പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും പണപ്പിരിവും ഗ്രൂപ്പിസവും മാത്രം നടക്കുന്ന ഒരു പാർട്ടിയാണ് ബി ജെ പി യെന്നും നൂറു വര്‍ഷം കഴിഞ്ഞാലും കേരളത്തില്‍ ബി ജെ പി അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തീക സംവരണത്തിന്റെ കാര്യത്തില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടിയിട്ടുണ്ട് , പല കാര്യങ്ങൾക്കും പല പാർട്ടികളോടും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് , തന്നെ ജയിലിലാക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ ബിജെപി കാണിച്ചത് പോലെ ഒരു പാര്‍ട്ടിയും ഇതുവരെ കാണിച്ചിട്ടില്ല. ബിജെപിയും ബിഡിജെഎസും ഒന്നാണെങ്കില്‍ പിന്നെ രണ്ടു പാര്‍ട്ടി എന്നു പറയേണ്ട കാര്യമില്ലല്ലോ. യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നു എന്നേയുള്ളൂ. ഇന്ത്യയില്‍ എന്‍ഡിഎ സംവിധാനമുണ്ടെങ്കിലും കേരളത്തില്‍ അതില്ലല്ലോ എന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതി വന്‍ വിജയമായി കരുതുന്നില്ലെങ്കിലും അത് പരാജയം ആയിരുന്നില്ലെന്നും അവര്‍ക്ക് ഇത്രയുമൊക്കെ സാധിച്ചത് തന്നെ വലിയ കാര്യമാണ്, യോഗം ആഹ്വാനം ചെയ്തതുകൊണ്ട് എല്ലാ ഈഴവരും വനിതാമതിലില്‍ പങ്കെടുക്കും എന്ന് അവകാശപ്പെടുന്നില്ല. എന്നിരുന്നാലും വനിതാമതില്‍ മഹാത്ഭുതമായിരിക്കും അദ്ദേഹം കൂട്ടിച്ചെർത്തു.