പ്രൊഫെസ്സർ കെ.എസ് ഭഗവാനെതിരെ തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധം.
അഡ്മിൻ
മൈസൂരു: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കന്നഡ യുക്തിവാദി നേതാവും സാഹിത്യകാരനമായ പ്രഫ. കെ.എസ് ഭഗവാനെതിരെ തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധം. അദ്ദേഹത്തിന്റെ രാമ മന്ദിര യെക്കെ ബേഡ (വൈ രാം മന്ദിര്‍ ആസ് നോട്ട് നീഡഡ്) എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ ശ്രീരാമനെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. വാല്മീകി രാമായണത്തെ ഉദ്ധരിച്ച് ശ്രീരാമന്‍ മദ്യപാനിയാണെന്നും സീതയെ മദ്യം കുടിക്കാന്‍ പ്രേരിപ്പിച്ചെന്നുമാണ് പുസ്തകത്തിൽ ഉള്ളത് . കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു പുസ്തക പ്രകാശനം. ഭഗവാന്റെ വസതിക്ക് മുമ്പില്‍ ശ്രീരാമന്റെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിനിടയിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം നടത്തിയ ബി.ജെ.പി നേതാവും യുവമോര്‍ച്ചാ പ്രസിഡന്റുമായ നിഷാന്തിനേയും മറ്റുള്ളവരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധങ്ങളെത്തുടർന്നു അദ്ദേഹത്തിന്റെ വീട്ടിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസും കുവെമ്പു നഗര്‍ പോലീസും സംയുക്തമായിട്ടാണ് സുരക്ഷ ഒരുക്കിയിരിക്കുന്നതു . അതെ സമയം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മടിക്കേരി സ്വദേശി അഡ്വ: കൃഷ്ണമൂര്‍ത്തി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തീവ്ര ഹിന്ദുത്വവാദികൾക്ക് എതിരായ നിലപാട് എന്നുമെടുത്തിട്ടുള്ള ഭഗവാനെതിരെ മുമ്പും ഭീഷണി ഉയർന്നിട്ടുണ്ട് .രണ്ടായിരത്തിപ്പതിനഞ്ചിൽ അദ്ദേഹത്തെ വകവരുത്തുമെന്നു പറഞ്ഞു എഴുത്തുകൾ വന്നതിനെത്തുടർന്ന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നുണ്ടെങ്കിലും ഈ രാജ്യത്തു സ്വതന്ത്രരായി ചിന്തിക്കുന്നവർക്ക് സ്ഥാനമില്ലെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.