പെണ്ണ് പിടിയൻമാരേയും അഴിമതിക്കാരേയും പാർട്ടിയിൽ വച്ച് പൊറുപ്പിക്കാൻ കഴിയില്ല: അജയ് തറയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പാർട്ടി നടപടി കൃത്യമായ ബോധ്യത്തോടെയെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിൽ. പെണ്ണ് പിടിയൻമാരേയും അഴിമതിക്കാരേയും പാർട്ടിയിൽ വച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്നായിരുന്നു അജയ് തറയിലിൻ്റെ പ്രസ്താവന.

സൈബർ ആക്രമണം നടത്തി നേതാക്കളെ തകർക്കാമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും അജയ് തറയിൽ പറഞ്ഞു. നേരത്തെ വി.ഡി. സതീശനെതിരായ കോൺഗ്രസ് അണികളുടെ സൈബർ അറ്റാക്കിൽ വിമർശനവുമായി അജയ് തറയിൽ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ലോകത്തെവിടെയും ഇത്തരക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടുള്ളവർ തകർന്ന് പോയിട്ടേയുള്ളൂ എന്ന് അജയ് തറയിൽ പറയുന്നു.

11-Sep-2025