ആഗോള അയ്യപ്പ സംഗമം, വിശ്വാസി സമൂഹത്തിന്റെ താല്പര്യം സംരക്ഷിക്കും: മന്ത്രി വി എൻ വാസവൻ
അഡ്മിൻ
ഹൈക്കോടതി പറഞ്ഞതുപോലെ അയ്യപ്പ സംഗമം നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ. അയ്യപ്പ സംഗമത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിശ്വാസി സമൂഹത്തിന്റെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
3000 പേർക്ക് ഇരിക്കാവുന്ന താത്കാലിക ജർമൻ പന്തൽ തന്നെയാണ് അയ്യപ്പ സംഗമത്തിനായി ക്രമീകരിക്കുന്നത്. പമ്പയിൽ വരുന്ന തീർത്ഥാടകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഹൈക്കോടതി നിർദേശിച്ച പോലെ വരവ് ചിലവ് കണക്കുകൾ സുതാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസി സമൂഹത്തിന്റെ താല്പര്യം സംരക്ഷിച്ചാണ് പരിപാടി നടത്തുന്നത്. 28 സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ ഉണ്ടാകും. തമിഴ്നാട്ടിൽ നിന്നും 2 മന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കും. ഡൽഹി ലഫ്റ്റനന്റ് ഗവർണറും പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.