തെരുവുനായകള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കിയാല്‍ പതിനായിരം പിഴ

തെരുവുനായ കള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കുന്നവര്‍ക്ക് പതിനായിരം പിഴ ചുമത്തുമെന്ന് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.പുതുതായി തയ്യാറാക്കിയ നിയമപ്രകാരം നായകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സ്ഥലങ്ങള്‍ നഗരത്തിലുടനീളം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം 60 സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി.

ഈ സ്ഥലങ്ങളിലൂടെയല്ലാത തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവരില്‍ നിന്ന് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിഴ ഈടാക്കും. മൃഗക്ഷേമത്തിനും പൊതു സുരക്ഷയ്ക്കും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കുക എന്നതാണ് നടപടിയുടെ ലക്ഷ്യം.

14-Sep-2025