രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ന്യായീകരിച്ച് വി കെ ശ്രീകണ്ഠൻ എംപി

രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വി കെ ശ്രീകണ്ഠൻ എംപി. രാഹുലിന്‍റേതെന്ന് പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിന്‍റെ ശാസ്ത്രീയപരിശോധനാ ഫലം മാധ്യമങ്ങളുടെ കൈവശമുണ്ടോ? രാഹുലിനെതിരെയുണ്ടായ ആരോപണങ്ങൾ മാധ്യമങ്ങൾ ആഘോഷിച്ചെന്നും രാഹുലിനെതിരെ പുകമറയുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്, വിഡി സതീശന് പരാതി ലഭിച്ചതിനാലാണ് നടപടിയെടുത്തതെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. രാഹുലിന് മണ്ഡലത്തിൽ വരുന്നതിനോ നേതാക്കൾ രാഹുലിനെ സന്ദർശിക്കുന്നതിനോ വിലക്കില്ല. സിപിഎമ്മും ബിജെപിയും രാഹുലിനെതിരെ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നാണ് ചോദ്യം എന്നും അദ്ദേഹം പറഞ്ഞു.

19-Sep-2025