കോഴിക്കോട്: കടകള്‍ തുറന്നു ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍. കൊടുവള്ളി, ഓമശ്ശേരി, താമരശ്ശേരി കോഴിക്കോട് മിഠായിത്തെരുവ്, തിരുവനന്തപുരം ചാല മാര്‍ക്കറ്റ്, കൊച്ചി ബ്രോഡ് വേ, മലപ്പുറം പൊന്നാനിയിലുമാണ് വ്യാപാരികൾ കടകൾ തുറന്നു പ്രേതിഷേധിച്ചത്. കൂടാതെ പോലീസ് സംരക്ഷണയിൽ കൊച്ചി , കോഴിക്കോട് , തിരുവനന്തപുരം മലപ്പുറം എന്നിവിടങ്ങളിലും വ്യാപാരികൾ കടകൾ തുറന്നു. കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികള്‍ ഒന്നിച്ചിറങ്ങിയാണ് കടകള്‍ തുറന്നതു. ആദ്യം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി. നസിറുദ്ദീന്റെ കോഴിക്കോട് മിഠായിത്തെരുവിലുള്ള കടയാണ് തുറന്നതു.
എന്നാൽ ഹർത്താൽ അനുകൂലികൾ പൊന്നാനിയില്‍ കട അടപ്പിക്കാനെത്തി, അവർക്കുനേരെ പോലീസ് ലാത്തി വീശി. ആലുവയിലും വളാഞ്ചേരിയിലും മലപ്പുറത്തും തുറന്ന കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിക്കുകയും ചെയ്തു .
ഏകദേശം 2500 കോടി രൂപയുടെ നഷ്ടമാണ് ഒരു ദിവസത്തെ ഹര്‍ത്താലിലൂടെ വ്യാപാരികള്‍ക്ക് ഉണ്ടാകുന്നത്, വ്യാപാര മേഖലയെ തന്നെ തകര്‍ക്കുന്ന ഇത്തരം ഹര്‍ത്താലുകള്‍ അനാവശ്യമാണെന്നും കടകള്‍ തുറന്ന വ്യാപാരികള്‍ പറഞ്ഞു.തങ്ങൾ വിജയിക്കില്ലന്നറിയാമെങ്കിലും ഇത് തുടക്കം മാത്രമാണെന്നും പ്രതിഷേധമായിട്ടാണ് കടകള്‍ തുറക്കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു.
അതേസമയം പരക്കെ അക്രമങ്ങൾ അഴിച്ചുവിട്ടാണ് ബി ജെ പി ഹർത്താൽ നടത്തുന്നത്. സി പി ഐ എം ഓഫീസുകൾ അടിച്ചു തകർത്തു, കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. റോഡില്‍ കല്ലിട്ടും ടയര്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്.