മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി

വോട്ട് കൊള്ള ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിമർഷനം കൂടുതൽ കടുപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടുകൊള്ള നടന്നത് കണ്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷണർ കള്ളന്മാരെ സംരക്ഷിക്കുന്നു എന്നാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം. അതേസമയം രാഹുൽ ഗാന്ധിയുടെ ജെൻസി പരാമർശം ആയുധമാക്കുകയാണ് ബിജെപി.

തിരഞ്ഞെടുപ്പ് കാവൽക്കാരൻ ഉറക്കമുണർന്നിരുന്നു. വോട്ട് മോഷണം കണ്ടു, കള്ളന്മാരെ സംരക്ഷിച്ചു എന്നാണ് രാഹുലിന്റെ പരിഹാസം. മഹാദേവ് പുരയ്ക്ക് പിന്നാലെ ആലന്ദ് മണ്ഡലത്തിലും അട്ടിമറി നടന്നു എന്നാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്.

കർണാടക സിഐഡിക്ക് അവർ ആവശ്യപ്പെട്ട രേഖകൾ നൽകണമെന്നാണ് രാഹുലിന്റെ ആവശ്യം. എന്നാൽ ആരോപണത്തിൽ കമ്മീഷൻ കൃത്യമായി മറുപടി നൽകാത്തത് സംശയങ്ങൾ ശക്തിപ്പെടുത്തുകയാണ്.

19-Sep-2025