രാജസ്ഥാനിൽ മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ പള്ളിക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം

മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിൽ ക്രിസ്ത്യൻ ചർച്ചിന് നേരെ ബജ്റംഗ്ദൾ ആക്രമണം. ജയ്പ്പൂരിലെ പ്രതാപ് നഗറിലെ AG ചർച്ചിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാർത്ഥന ശുശ്രൂഷക്കിടെ ആയിരുന്നു ആക്രമണം നടന്നത്.

മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിന് മർദനമേറ്റു. പ്രാർത്ഥനയ്ക്കെത്തിയ ഗർഭിണിയായ യുവതിയെയടക്കം ഇവർ ആക്രമിച്ചു. ആക്രമണത്തിന് പിന്നിൽ ബജ്‌റംഗ്ദൾ പ്രവർത്തകരെന്ന് പാസ്റ്റർ പറയുന്നു. പാസ്റ്ററിന്റെ പരാതിയിൽ FIR രജിസ്റ്റർ ചെയ്തു.

22-Sep-2025