കട ബാധ്യത തീർത്തു എന്ന വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് പത്മജ

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ബാങ്കിലെ കുടിശിക തീര്‍ത്തെന്ന കെപിസിസിയുടെ വാദത്തില്‍ പ്രതികരണവുമായി എം എന്‍ വിജയന്റെ മരുമകള്‍ പത്മജ രംഗത്ത്. കട ബാധ്യത തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അറിയിച്ചില്ലെന്നാണ് പത്മജ പ്രതികരിച്ചത്.

അതേസമയം മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച വിവരം മാത്രമെ ഇക്കാര്യത്തിലുള്ളൂ എന്നും നേതൃത്വമോ ബാങ്കോ ഇക്കാര്യത്തില്‍ തങ്ങളെ വിവരങ്ങളൊന്നും അറിയിച്ചില്ലെന്നും പത്മജ വ്യക്തമാക്കി. എഗ്രിമെന്റ് കാണാതായതില്‍ പിന്നെ ഒരു കാര്യത്തിനും ഒരാളു പോലും ബന്ധപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.

24-Sep-2025