‘സഖാവ് പുഷ്പൻ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
അഡ്മിൻ
സഖാവ് പുഷ്പൻ ‘സ്വന്തം ജീവിതം കൊണ്ട് ലോകത്താകെയുള്ള വിപ്ലവകാരികൾക്ക് മാതൃകയായ പോരാളി’ ആയിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാനുപ്രകാശ് രചിച്ച ‘സഖാവ് പുഷ്പൻ’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഖാവ് പുഷ്പനെ ശക്തമായ വാക്കുകളിൽ അനുസ്മരിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്ക് നൽകിക്കൊണ്ടാണ് പുസ്തക പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചത്. എഎ റഹീം എംപി, സി എൻ മോഹനൻ എന്നിവർ പങ്കെടുത്തു. പുഷപനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ഈ പുസ്തകം സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും, പ്രത്യേകിച്ച് സി.പി.എമ്മിൻ്റെ വളർച്ചയിലും സഖാവ് പുഷ്പൻ വഹിച്ച പങ്ക് വളരെ വലുതാണ്. പുഷ്പൻ സ്വന്തം ജീവിതം കൊണ്ട് ലോകത്ത് ആകെയുള്ള വിപ്ലവകാരികൾക്ക് മാതൃക ആവുകയായിരുന്നു. എല്ലാ ഘട്ടത്തിലും കാര്യങ്ങളിലും പ്രതികരിക്കുന്ന ആളായിരുന്നു. വിവിധ ഘട്ടങ്ങളിൽ ശാരീരികമായ പ്രശ്നങ്ങൾ അനുഭവിച്ചുവെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.
അതേസയം വിപ്ലവകാരിയായ പോരാളിയാണ് സഖാവ് പുഷ്പനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുഷ്‌പന്റെ ജീവിതത്തിനൊപ്പം മേനപ്രം എന്ന ഗ്രാമത്തിന്റേയും കൂത്തുപറമ്പ് സമരത്തിന്റേയും അഞ്ച് രക്തസാക്ഷികളുടെയും കഥകൂടിയാണ് പുസ്‌തകത്തിലുള്ളത്.