ആലപ്പുഴയിൽ എയിംസ്; സുരേഷ് ഗോപിയുടെ ആവശ്യത്തിൽ ബിജെപിക്കുള്ളിൽ ഭിന്നത

ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യത്തിൽ ബിജെപിക്കുള്ളിൽ അഭിപ്രായ ഭിന്നത നിലനിൽക്കെ കോങ്ങാട്ടിനെ പിന്തുണ. കെ.സി. വേണുഗോപാല്‍ തന്‍റെ മുന്‍ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു . സുരേഷ് ഗോപിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

എന്നാൽ സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തിയിരിക്കുന്ന കോഴിക്കോട് കിനാലൂരിൽ തന്നെ എയിംസ് അനുവദിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. എല്ലാ ജില്ലകളും എയിംസിന് അനുയോജ്യമാണെന്നും പ്രാദേശിക വാദം ഉയർത്താനുള്ള സുരേഷ് ഗോപിയുടെ അഭ്യാസം ആലപ്പുഴയിൽ വേണ്ടെന്നും മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.

അതിനിടെ എയിംസ് ആലപ്പുഴയിൽ തന്നെ വരണമെന്ന ആവശ്യവുമായി എൽഡിഎഫ് എംഎൽഎ തോമസ് കെ.തോമസ് രംഗത്തെത്തി. അതേസമയം, സുരേഷ് ഗോപിയുടെ അഭിപ്രായം വ്യക്തിപരമായി കണ്ടാൽ മതിയെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ബിജെപി നേതാക്കള്‍.

26-Sep-2025