തന്ത്രിയെ ദേവസ്വം ബോര്‍ഡ് തല്ക്കാലം മാറ്റിനിർത്താൻ തീരുമാനിച്ചേക്കും.

കൊച്ചി: ദേവസ്വം ബോര്‍ഡിന്റെ ഉപദേശം മറികടന്ന്‌. ശബരിമല നടയടച്ചു ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്‌ഠര്‌ രാജീവര്‌രെ മാറ്റിനിർത്താൻ തീരുമാനിച്ചേക്കും. മുഖ്യമന്ത്രിയും മലയിൽ സ്ത്രീകൾ കയറിയെന്ന വാർത്ത സ്ഥിരീകരിച്ചതിനാൽ പരിഹാരക്രിയ ചെയ്യാതെ മാര്‍ഗമില്ലെന്നു തന്ത്രി തീരുമാനിക്കുകയായിരുന്നു. എന്നാൽ ദേവസ്വം ബോർഡ് ഇതിനുള്ള അനുമതി നൽകിയിരുന്നില്ല , ബോര്‍ഡിന്റെ ഉപദേശം നിരാകരിച്ചാണ് തന്ത്രി ശുദ്ധിക്രിയ നടത്തിയത്‌ . കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയത്തിനു പിന്നാലെ തന്ത്രി ഉടന്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടു. എന്നാൽ നേരില്‍ കാണാത്തതിനാല്‍ പരിഹാരക്രിയ ആവശ്യമില്ലെന്നുംന്ന്  ദേവസ്വം ബോർഡ് അറിയിച്ചു , ഇക്കാര്യം തന്ത്രി ആദ്യം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി സംഭവം സ്‌ഥിരീകരിച്ചതോടെ തന്ത്രി സ്വന്തം നിലപാടു മാറ്റി. ആചാരലംഘനം നടന്ന സ്‌ഥിതിക്ക്‌ പരിഹാരക്രിയ ചെയ്യാതെ മാര്‍ഗമില്ലെന്നു തന്ത്രി അറിയിച്ചു, ബോർഡ് പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ശുദ്ധക്രിയ നടത്തി. ഇതോടെ ബോർഡ് തങ്ങളുടെ നിലപാട് കടുപ്പിച്ചു. അനുമതിയില്ലാതെ ശുദ്ധക്രിയ നടത്തിയതിനു 19-നകം തന്ത്രി വിശദീകരണം നല്‍കണം. വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ രാജീവരെ ചുമതലയില്‍നിന്നു തല്‍ക്കാലം മാറ്റുന്നതടക്കമുള്ള തീരുമാനം ബോര്‍ഡ്‌ കൈക്കൊണ്ടേക്കാം. സര്‍ക്കാര്‍ നിലപാടാകും ഇക്കാര്യത്തിൽ നിര്‍ണായകം. എന്നാല്‍, പുനഃപരിശോധനാ ഹര്‍ജിയിലെ തീരുമാനംവരെ കാത്തിരിക്കാനാകും സര്‍ക്കാര്‍ തീരുമാനം എന്നാണ് സൂചന.

05-Jan-2019