എംഎസ്എഫ് പരിപാടിയിൽ അനുമതിയില്ലാതെ ആനയെ ഉപയോഗിച്ചെന്ന് പരാതി

എംഎസ്എഫ് നടത്തിയ ക്യാംപസ് കാരവാൻ പരിപാടിയിൽ അനുമതിയില്ലാതെ ആനയെ ഉപയോഗിച്ചതായി പരാതി.എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ദീപക്കാണ് വനംമന്ത്രിക്ക് പരാതി നൽകിയത്.കഴിഞ്ഞ വ്യാഴാഴ്ച മഞ്ചേരി യൂണിറ്റി വിമൻസ് കോളേജിൽ നടന്ന പരിപാടിയിലാണ് ആനയെ ഉപയോഗിച്ചത്.

പരിപാടിയുടെ വീഡിയോയും ചിത്രങ്ങളും എംഎസ്എഫ് തന്നെ നേരെത്തെ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ഇത് കാട്ടിയാണ് ഇപ്പോൾ എസ്എഫ്ഐ പരാതി നൽകിയിരിക്കുന്നത്.എന്നാൽ ആനയെ പരിപാടിക്ക് കൊണ്ടുവന്നിട്ടില്ലെന്നും മറ്റൊരു പരിപാടിയിലേക്ക് കൊണ്ടുവന്ന ആനയ്‌ക്കൊപ്പം കുട്ടികൾ ഫോട്ടോ എടുക്കുക മാത്രമാണ് ഉണ്ടായതെന്നുമാണ് എംഎസ്എഫ് വിശദീകരണം.

27-Sep-2025

ന്യൂസ് മുന്‍ലക്കങ്ങളില്‍

More