കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ ബി ജെ പി യുടെ വ്യാപകമായ അക്രമങ്ങളെത്തുടർന്നു ജില്ലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.സിപിഎം നേതാക്കളായ എ.എന്‍.ഷംസീര്‍, പി.ശശി എന്നിവരുടെ വീടുകൾക്ക് നേരെ കഴിഞ്ഞ ദിവസം ബോംബേറുണ്ടായി. പ്രതിഷേധങ്ങൾക്കെതിരെ വേണ്ട നടപടികൾ എടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കാനും രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ ആക്രമിച്ചവരെ എത്രയും വേഗം പിടികൂടാനും കണ്ണൂര്‍ പൊലീസ് മേധാവിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. മറ്റുജില്ലകളിൽനിന്നും പോലീസ് സേനയെ കണ്ണൂരിലേക്കു എത്തിക്കുന്നുണ്ട്.
അക്രമസംഭവങ്ങളെത്തുടർന്നു വെള്ളിയാഴ്ച കണ്ണൂരിൽ സമാധാന യോഗം സംഘടിപ്പിച്ചിരുന്നു, ഇതിനു ശേഷമാണു ഷംസീറിന്റെ വീടിന് നേര്‍ക്ക് ആക്രമണമുണ്ടായത്. കൂടാതെ ഇരിട്ടിയിലെ സിപി എം പ്രവര്‍ത്തകനായ വൈശാഖാന് വെട്ടേൽക്കുകയും ചെയ്തു. സംസ്ഥാനമൊട്ടാകെ കലാപത്തിനാഹ്വാനം ചെയ്താണ് ബി ജെ പി യുടെ അക്രമം. വന്‍ പൊലീസ് സന്നാഹം തലശ്ശേരിയിലും നിലയുറപ്പിച്ചിട്ടുണ്ട്.