കോഴിക്കോട് കോൺഗ്രസ് പ്രവർത്തകൻ പാർട്ടി ഓഫീസിൽ ജീവനൊടുക്കി

കോൺഗ്രസ് പ്രവർത്തകൻ പാർട്ടി ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ. മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിലാണ് പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 61 വയസുള്ള രാജനാണ് മരിച്ചത്.

രാവിലെ നാലരയോടെ എത്തിയ പത്രവിതരണക്കാരനാണ് മൃതദേഹം കണ്ടത്. ദിനപത്രത്തിന്റെ ഏജന്റാണ് രാജൻ. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നും പാർട്ടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

29-Sep-2025