കേരളത്തിൽ എസ്.ഐ.ആർ നടപ്പാക്കാന്‍ ഇടതുപക്ഷം അനുവദിക്കില്ല : മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് എസ്.ഐ.ആർ നടപ്പാക്കാന്‍ ഇടതുപക്ഷം അനുവദിക്കില്ല എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഭരണത്തില്‍ വന്ന് ഇടതുപക്ഷം ചരിത്ര നേട്ടം സ്വന്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സഖാവ് കോടിയേരി അനുസ്മരണ ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇസ്രയേല്‍ പാലസ്തീനില്‍ നടത്തുന്ന വംശഹത്യക്കെതിരെ സിപിഐഎം ശരിയായ നിലപാട് സ്വീകരിക്കുന്നുയെന്നും. എന്നാൽ സാമ്രാജ്യത്വ വിരുദ്ധ നിലപാട് എടുക്കാന്‍ യു.ഡി.എഫിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

01-Oct-2025