സ്വർണ്ണപ്പാളി വിവാദം; ദേവസ്വം വിജിലൻസ് ബെംഗളൂരുവിലേക്ക്

ശബരിമലയിലെ സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദമായ അന്വേഷണത്തിനായി ദേവസ്വം വിജിലൻസ് ബെംഗളൂരുവിലേക്ക് തിരിക്കും. സ്വർണ്ണപ്പാളിയുടെ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ പരിശോധിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണ് ദേവസ്വം വിജിലൻസ് അടുത്ത ആഴ്ച ബെംഗളൂരുവിലേക്ക് പോകുന്നത്.

2019-ലാണ് സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. എന്നാൽ, അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ഇത് ബെംഗളൂരുവിലെ അയ്യപ്പ ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണപ്പാളി കൊണ്ടുപോയത് ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു. കൂടാതെ, അറ്റകുറ്റപ്പണി കഴിഞ്ഞ് സ്വർണ്ണപ്പാളി തിരികെ എത്തിക്കാൻ 40 ദിവസം വൈകിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ, ഉണ്ണികൃഷ്ണൻ പോറ്റിയിലും അദ്ദേഹത്തിന്റെ വ്യവസായികളായ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് ദേവസ്വം വിജിലൻസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ എല്ലാ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പൂർണ്ണമായും പരിശോധിക്കാനാണ് വിജിലൻസിന്റെ തീരുമാനം.

01-Oct-2025