ഇനി കേരളത്തിൽ പ്രതിപക്ഷത്തിന്റെ ഏക ആശ്രയം അന്താരാഷ്ട്ര കോടതിയാണ് : മന്ത്രി പി രാജീവ്
അഡ്മിൻ
കേരള രാഷ്ട്രീയ ചരിത്രത്തിൽ കോടതികളിൽ നിന്ന് തിരിച്ചടി നേരിട്ട പ്രതിപക്ഷം വേറെ ഉണ്ടാകില്ലെന്ന് മന്ത്രി പി. രാജീവ് പരിഹസിച്ചു. പ്രതിപക്ഷത്തിന് തുടർച്ചയായ തിരിച്ചടികൾ മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടതികളിൽ തുടർച്ചയായി കേസ് തോറ്റ പ്രതിപക്ഷത്തെ മന്ത്രി പരിഹസിച്ചു. ഇവിടെയൊരു വക്കീൽ ഉണ്ട്. കീഴ് കോടതിയിൽ പോയി, അവിടെ അടികിട്ടി. ഹൈക്കോടതിയിൽ പോയി, അവിടെ തോറ്റപ്പോൾ അപ്പീൽ പോകുമെന്ന് പറഞ്ഞു. സുപ്രീം കോടതിയിൽ പോയപ്പോൾ ചരിത്രത്തിൽ ആദ്യമായി ഫൈൻ അടിച്ചു എന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിപക്ഷത്തിന് പബ്ലിക് ഇന്‍ട്രസ്റ്റ് അല്ല, പബ്ലിസിറ്റി ഇന്‍ട്രസ്റ്റ് ആണ് എന്ന് കോടതിക്ക് പറയേണ്ടിവന്നു എന്നും അദ്ദേഹം പറഞ്ഞു. ഇനി പ്രതിപക്ഷത്തിന്റെ ഏക ആശ്രയം അന്താരാഷ്ട്ര കോടതിയാണ് എന്നും മന്ത്രി പരിഹസിച്ചു. ചാനൽ ചർച്ചകളിൽ ‘കൈവശം കടലാസ് ഉണ്ട്’ എന്ന് പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു. എന്നാൽ, കോടതി ആവശ്യപ്പെട്ടപ്പോൾ അവർ ഹാജരാക്കിയത് “നടൻ ശങ്കരാടി പറഞ്ഞ രേഖയാണെ”ന്നും മന്ത്രി പരിഹസിച്ചു. കോടതിയിൽ തെളിവുകൾ ഹാജരാക്കാനോ നിയമപരമായി നിലനിൽക്കാനോ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.