റഫാല്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെയെ ഭീഷണിപ്പെടുത്തി

ഗോവ: റഫാല്‍വിഷയത്തിൽ വിവാദ വെളിപ്പെടുത്തല്‍ നടത്തിയതിനു ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെയെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാരോപണം. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എ. ചെല്ലകുമാറാണ് ആരോപണവുമായെത്തിയിരിക്കുന്നത്. നേരത്തെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ കിടപ്പറയില്‍ ഉണ്ടെന്ന് വിശ്വജിത് റാണെ പറയുന്ന ഓഡിയോ ക്ലിപ് പുറത്തുവന്നിരുന്നു.രണ്ടായിരത്തി പതിനേഴിൽ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന സമയത്ത് റാണെ  തന്നെ വന്നു കണ്ടിരുന്നുവെന്നും തനിക്കും കുടുംബത്തിനുമെതിരായ ഭീഷണിയെ കുറിച്ച് പറഞ്ഞിരുന്നുവെന്നും ചെല്ലകുമാര്‍ പറയുന്നു. തന്റെ കുടുംബത്തിനും തനിക്കും ഭീഷണി നിലനിൽക്കുന്നുണ്ട് അതിനാലാണ് ബി ജെ പി യിൽ തുടരുന്നതിനു റാണ പറഞ്ഞതായി ചെല്ലാ കുമാർ പറഞ്ഞു. പനജിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിനിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെല്ലകുമാര്‍ .


എന്നാൽ  ആരോപണങ്ങൾ റാണെ  നിഷേധിച്ചു. തന്റെ പേരില്‍ പുറത്തുവന്ന ഓഡിയോ ക്ലിപ് വ്യാജമാണെന്നാണ് റാണെയുടെ നിലാട്. എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പരീക്കര്‍ തയ്യാറായിട്ടില്ല. റാണെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ഓഡിയോ ക്ലപ്പിനെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

09-Jan-2019