നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങള്‍ അലോക് വര്‍മ്മ റദ്ദാക്കി.
അഡ്മിൻ
ന്യൂ ഡൽഹി: സി.ബി.ഐ തലപ്പത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മ നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കി തിരുത്തലുകള്‍ തുടങ്ങി. സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുമായുള്ള ഭിന്നതയും പരസ്പരം ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മ്മയെ നീക്കിയത്.സെലക്ഷന്‍ സമിതി പോലും അറിയാതെ അര്‍ദ്ധരാത്രി ഉത്തരവ് ഇറക്കിയായിരുന്നു വർമ്മയെ നീക്കിയത്.സര്‍ക്കാര്‍ ഇറക്കിയ ഈ ഉത്തരവ് ചൊവ്വാഴ്ച സുപ്രീം കോടതി റദ്ദാക്കി അങ്ങനെ എഴുപത്തിയേഴുദിവസങ്ങൾക്ക് ശേഷം അലോക് വര്‍മ്മ ഇന്നലെ സി.ബി.ഐ ആസ്ഥാനത്ത് എത്തി.
സ്ഥാനമേറ്റെടുത്ത ശേഷം തനിക്കു പകരം ഇടക്കാല ഡയറക്ടറായി സി.ബി.ഐയില്‍ എത്തിയ എം. നാശ്വേര റാവു നടത്തിയ സ്ഥലംമാറ്റങ്ങള്‍ അലോക് വര്‍മ്മ റദ്ദാക്കി. അസ്താനയ്‌ക്കെതിരായ അഴിമതി കേസ് ഉള്‍പ്പെടെ അന്വേഷിക്കുന്ന ഡിഎസ്.പി എ.കെ ബാസി, ഡി.ഐ.ജി എം.കെ സിന്‍ഹ, ജോയിന്റ് ഡയറക്ടര്‍ എ.കെ ശര്‍മ്മ എന്നിവരെ സ്ഥലംമാറ്റി റാവു ഉത്തരവിറക്കിയിരുന്നു. ഇതാണ് വർമ്മ റദ്ദു ചെയ്തത് .സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സി.ബി.ഐ ആസ്ഥാനത്ത് തിരിച്ചെത്തിയ ഉടനായിരുന്നു അലോക് വര്‍മ്മയുടെ നടപടി