ശബരിമല സ്വർണ്ണമോഷണം; ആരെയും സംരക്ഷിക്കില്ലെന്ന് ദേവസ്വം പ്രസിഡന്റ്

ശബരിമല സ്വർണ്ണമോഷണക്കേസിൽ പ്രതികരിച്ച് ദേവസ്വം പ്രസിഡന്റ്. സത്യങ്ങളെല്ലാം അന്വേഷണ സംഘം പുറത്തുകൊണ്ടു വരുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നും മറക്കാനില്ലെന്നും എല്ലാ സത്യവും പുറത്തുവരട്ടെയെന്നും പ്രശാന്ത് പറഞ്ഞു.

ഒരാളെയും സംരക്ഷിക്കാൻ ദേവസ്വം ബോർഡില്ല. ന‌ടപ‌ടികൾ അടുത്ത യോ​ഗത്തിൽ ആലോചിക്കും. നടപടി മുരാരി ബാബുവിൽ മാത്രം ഒതുങ്ങില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. പെൻഷൻ ഉൾപ്പെടെ തടയുന്നത് ആലോചിക്കുമെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി കള്ളനാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

11-Oct-2025