ഡൽഹിയിൽ നടന്ന അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്
അഡ്മിൻ
അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർഖാൻ മുത്തഖി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കി.അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് കടുത്ത വിലക്കാണ് മുത്തഖി അടക്കമുള്ള ഭാഗമായുള്ള താലിബാൻ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ ഇന്ത്യയിൽ ഇത്തരം ഒരു നടപടി അംഗീകരക്കാനാവില്ലെന്നാണ് ഉയരുന്ന പ്രതിഷേധം. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു നടപടി. പരിപാടിയിൽ വനിത മാധ്യമപ്രവർത്തകരെ വിലക്കിയ നടപടി വലിയ വിമർശങ്ങൾക്കാണ് വഴിവെച്ചത്. വ്യാഴാഴ്ചയാണ് മുത്തഖി ഇന്ത്യയിലെത്തിയത്.
ഇന്ന് വിവിധ കരാറുകളിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. കാബൂളിൽ വീണ്ടും ഇന്ത്യയുടെ നയതന്ത്ര കാര്യാലയം ആരംഭിക്കാൻ ധാരണയായി. കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യ സംഘത്തെ എംബസിയായി ഉയർത്തുമെന്ന് എസ്. ജയശങ്കർ അറിയിക്കുകയും ചെയ്തിരുന്നു.