എസ്.പിയും ബി.എസ്.പിയും ഒന്നിച്ചെക്കും.

ന്യൂ ഡൽഹി: ആഴ്ചകളോളം നീണ്ട ചർച്ചകൾക്കൊടുവിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍സമാജ് വാദിപാര്‍ട്ടിയും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചതായി സൂചന. കോൺഗ്രെസ്സുമായി ഇടഞ്ഞു നിന്നിരുന്ന രണ്ടു പാർട്ടിയും അവരെ ഒഴിവാക്കികൊണ്ടുള്ള സഖ്യത്തിനാണ് ഒരുങ്ങുന്നെതെന്നാണ് സൂചന. കോൺഗ്രസിനെ സഖ്യത്തിലെടുത്താൽ  കൂടുതൽ സീറ്റുകൾ അവർ കൈവശം വയ്ക്കുന്ന പ്രവണത അംഗീകരിച്ചുകൊടുക്കാനാവില്ലന്നു ഒരു മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് പറഞ്ഞു. അതേപോലെതന്നെ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയാൽ തങ്ങൾക്ക് ലഭിക്കേണ്ട മുന്നോക്ക സമുദായങ്ങളുടെ വോട്ടുകൾ ലഭിക്കില്ലായെന്നു കോൺഗ്രസ്സും പറയുന്നു. കോൺഗ്രസിന് ഉത്തർപ്രദേശിൽ കിട്ടുന്ന കൂടുതൽ വോട്ടും മുന്നോക്ക സമുദായത്തിൽനിന്നുമാണ്.


ദളിത് മുസ്ലിം വോട്ടുകൾ ബി എസ് പി, എസ് പി സഖ്യത്തോടൊപ്പം നിൽക്കുമെന്ന് മായാവതിയും അഖിലേഷ് യാദവും പറയുന്നു. അതേസമയം ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യം ഒരുമിച്ചാല്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന സര്‍വേഫലം നേരത്തെ പുറത്തുവന്നിരുന്നു.

11-Jan-2019