അബിൻ വർക്കിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് അനൂപ് ആൻറണി
അഡ്മിൻ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തിൽ അബിൻ വർക്കിയെ കോൺഗ്രസ് പരിഗണിക്കണമായിരുന്നുവെന്ന് ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. അബിൻ വർക്കി കഴിവുള്ള നേതാവാണ്. അദ്ദേഹം ബിജെപിയിലേക്ക് വന്നാൽ വലിയ പദവികൾ കിട്ടും. കഴിവ് ഉള്ളവർക്ക് ബിജെപിയിൽ കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാമെന്നും അനൂപ് ആന്‍റണി പറഞ്ഞു.
കഴിവുള്ളവരെ ബിജെപി പരിഗണിക്കും. ഏത് വിഭാഗമോ സമുദായമോ ആയാലും കഴിവുണ്ടെങ്കിൽ ദേശീയ സെക്രട്ടറിയോ കേന്ദ്രമന്ത്രിയോ വരെയും ആയേക്കാം. അബിൻ വർക്കിക്ക് ബിജെപിയിലേക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ സ്വാഗതം ചെയ്യും. കഴിവുള്ള ഏതൊരു ചെറുപ്പക്കാരനും കോൺഗ്രസിലുണ്ടെങ്കിൽ പാർട്ടി വിട്ട് ബിജെപിയിലേക്ക് വരാം.
ക്രൈസ്തവ സമുദായത്തിലുള്ളവർക്ക് മാത്രമല്ല എല്ലാ സമുദായത്തിലുള്ളവർക്കും ബിജെപിയിൽ പരിഗണനയുണ്ടാകും. താനും അനിൽ ആൻറണിയും എല്ലാം അതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.