ലക്നൗ: അടുത്ത തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിക്കാൻ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും തീരുമാനിച്ചു. എൺപതു ലോക്‌സഭാ സീറ്റുകളില്‍ 38 സീറ്റുകള്‍ വീതം പങ്കുവെയ്ക്കും, രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസിനും നൽകും. അഖിലേഷ് യാദവും, മായാവതിയും നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് പ്രഖ്യാപനം. എന്നാൽ കോൺഗ്രസിനെ അപ്പാടെ എതിർക്കുന്ന നിലപാടല്ല സഖ്യം കൈക്കൊണ്ടിരിക്കുന്നത്. രണ്ടു സീറ്റുകൾ കോൺഗ്രസിന് നൽകുന്നതോടൊപ്പം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മത്സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിനെതിരേ മത്സരിക്കില്ലെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിന്റെ പൊതുശത്രു ബിജെപിയാണ്. അവരെ സംസ്ഥാനത്തു നിന്നും പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു. കോൺഗ്രസിന്റെ ചില നിലപാടുകളാണ് അവരിൽ നിന്നും അകലം പാലിക്കാൻ കാരണം, കോൺഗ്രസ് അധികാരത്തിൽ വന്നാലും ബി ജെ പി അധികാരത്തിൽ വന്നാലും തങ്ങൾക്കു ഒരുപോലാനാണെന്നു മായാവതി പറഞ്ഞു. തങ്ങളുടെ സഖ്യം കോണ്‍ഗ്രസിന് പ്രത്യേകിച്ച് ഒരു ഫലവും ഉണ്ടാക്കില്ലെന്നും മായാവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി എസ പിയെയും എസ പി യെയും അവർ പരസ്പരം ശത്രുക്കളാക്കി, എന്നാൽ രാജ്യരക്ഷക്കായി ഞങ്ങൾ ഒരുമിക്കുകയാണ്, ഈ സഖ്യം അമിത് ഷായുടെയും പ്രധാനമന്ത്രി മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി പറഞ്ഞു. ബിജെപി ജാതീയമായും സാമുദായികമായും സമൂഹത്തെ വെട്ടി മുറിക്കാനാണ് ശ്രമിക്കുന്നത്.ഉത്തര്‍പ്രദേശിനെ ജാതിപ്രദേശാമാക്കി മാറ്റി, ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിച്ചു , ബി ജെ പി യുടെ ജാതി രാഷ്ട്രീയത്തിനെതിരെയാണ് ഞങ്ങൾ ഒരുമിക്കുന്നതെന്നും അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു.ബി എസ് പി -എസ് പി സഖ്യത്തെ ഭയപ്പെട്ട് ബിജെപി അസഹിഷ്ണുത വളര്‍ത്തും കലാപത്തിന് കോപ്പു കൂട്ടും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കും. എന്നാല്‍ എല്ലാവരും സഹോദരീസഹോദരന്മാരായി ശാന്തമായിരിക്കണമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. മായാവതിയെ അപമാനിക്കുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന അണികളെ ബോദ്ധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി മാത്രമല്ല , ദളിതുകളും മുസ്‌ളീങ്ങളും മതന്യൂനപക്ഷങ്ങളുമായ സാധാരണക്കാരുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കല്‍ കൂടിയാണ് ഈ സഖ്യമെന്നു മായാവതി കൂട്ടിച്ചെർത്തു.