യൂത്ത് കോൺഗ്രസിന്റെ ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് സിപിഐഎമ്മിൽ ചേർന്നു
അഡ്മിൻ
യൂത്ത് കോൺഗ്രസിന്റെ ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് അഖിൽരാജ് സിപിഐഎമ്മിൽ ചേർന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ മാധ്യമങ്ങൾക്ക് രാജു പി നായർ വാർത്തകൾ നൽകി. വിഡി സതീശന്റെ നിർദേശത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാജൂ പി നായർ പ്രവർത്തിച്ചതെന്നും അഖിൽ രാജ് ആരോപിച്ചു.
അബിൻ വർക്കിക്ക് രക്ഷയില്ലാത്ത പാർട്ടിയിൽ തനിക്ക് രക്ഷയുണ്ടാവുമോ എന്നും അഖിൽ രാജ് ചോദിച്ചു. തനിക്കൊപ്പം മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഐഎംലേക്ക് വരും. വിഡി സതീശന്റെ നിർദ്ദേശത്തോടെ രാജു പി നായർ ഗ്രൂപ്പ് യോഗങ്ങൾ നടത്തിയെന്നും അഖിൽ രാജ് ആരോപിച്ചു.
കോൺഗ്രസ് പാർട്ടിയിൽ നിന്നും പടി ഇറങ്ങുന്നുവെന്ന് രണ്ടു ദിവസം മുന്നേ അഖിൽ രാജ് തന്നെ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജി വെച്ചതായി അറിയിക്കുന്നു. വരും ദിവസങ്ങളിൽ കള്ളൻ മാർ ആരാണ് എന്ന തെളിവുമായി ഞാൻ ലൈവിൽ വരും. എന്നെ സ്നേഹിച്ചവർക്കും വിശ്വസിച്ചവർക്കും വിഷമത്തോടെ നന്ദി പറയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.