നിരാഹാരസമരം അവസാനിപ്പിക്കാൻ തീരുമാനിച്ച് ബിജെപി.

തിരുവനന്തപുരം: ആര്‍എസ്എസുമായി ഇടഞ്ഞു സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരസമരം ബിജെപി അവസാനിപ്പിക്കാൻ തീരുമാനിച്ചതായി സൂചന. ആർ എസ് എസുമായുള്ള അഭിപ്രായ ഭിന്നതയാണ് കാരണമായി പറയുന്നത് , ശബരിമല വിഷയത്തിലെ സമര പരിപാടികൾ ആർ എസ എസ ഹൈജാക്ക് ചെയ്യുന്നുവെന്നാണ് ആരോപണം . ഇതിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരം ഈ മാസം 22 ന് നിര്‍ത്താന്‍ ബിജെപി ആലോചിക്കുന്നു. ഈ വിഷയത്തിൽ ദേശീയാദ്ധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദേശത്തിനായി സംസ്ഥാന നേതൃത്വം കാത്തിരിക്കുന്നതായാണ് വിവരം. ഇരുപത്തിയൊന്നിന് അമിത് ഷാ സംസ്ഥാനത്ത് എത്തുന്നുണ്ട് . ബി ജെ പി ക്ക് ലഭിക്കുമായിരുന്ന നനല്ലൊരവസരം  , ആർ എസ് എസ്സും ശബരിമല കർമ്മ സമിതിയും തട്ടിയെടുത്തുവെന്നാണാരോപണം.  സംഘ പരിവാറിന്റെ നിർദേശപ്രകാരമായിരുന്നു സമരം ആരംഭിച്ചതെങ്കിലും മുതിർന്ന നേതാക്കൾ പലരും പിന്നീട് പിന്മാറുന്ന രീതിയാണ് കണ്ടത്.വാര്‍ത്താപ്രധാന്യം നഷ്ടമായതോടെ ജനങ്ങളും ശ്രദ്ധിക്കാത്ത സ്ഥിതിയിലാണ്. ശബരിമല വിഷയം ഏറ്റെടുക്കാനും സമരം നടത്താനും പിന്നീട് സെക്രട്ടറിയേറ്റിന് മുന്നിലേക്കു മാറ്റാനുള്ള നിര്‍ദേശം എത്തിയതും ആര്‍.എസ്.എസില്‍ നിന്നു തന്നെയാണ്. അമിത് ഷായുടെ നിർദ്ദേശമായിരുന്നതിനാൽ പരിവാറിന്റെ നിലപാടിനെ എതിര്‍ക്കാനും പാര്‍ട്ടിക്കു കഴിഞ്ഞില്ല. സെക്രട്ടറിയേറ്റ് നടയിലെ സമരം 22 നു അവസാനിപ്പിക്കാന്‍ തീരുമാനിച്ച നേതൃത്വം തുടര്‍ സമരം ദേശീയ അധ്യക്ഷനോടു ആലോചിച്ചശേഷം മാത്രം മതിയെന്നാണ് ധാരണ.


ഈ മാസം ഇരുപതിന്‌ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍,സന്യാസിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന അയ്യപ്പ ഭക്ത സംഗമത്തിനു ശേഷം വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

14-Jan-2019