മീനമാസത്തിലെ സൂര്യൻ അസ്തമിച്ചു
അഡ്മിൻ
മലയാള നവസിനിമയുടെ സൂര്യതേജസായിരുന്ന പ്രമുഖ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ (67) വിടവാങ്ങി. കരള്‍ സംബന്ധമായ രോഗങ്ങള്‍ക്കു ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. വേനല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഡോ രമണിയാണ് ഭാര്യ, മകള്‍: ഡോ. പാര്‍വതി, മകന്‍: ഗൗതമന്‍.
ചില്ല്, പ്രേംനസീറിനെ കാണ്‍മാനില്ല, മീനമാസത്തിലെ സൂര്യന്‍, മഴക്കാലമേഘം, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ് തുടങ്ങിയവയാണ് ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തിലിറങ്ങിയ സിനിമകള്‍. ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മയ്ക്ക്, അന്യര്‍, മഴ എന്നീ പുസ്തകങ്ങള്‍ രചിച്ചു. ദൈവത്തിന്റെ വികൃതികള്‍ (1992), കുലം (1996) എന്നീ സിനിമകള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി.
തിരുവനന്തപുരം ഊരൂട്ടമ്പലത്താണു ലെനിന്‍ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലത്ത് എസ് എഫ് ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. 1981ല്‍ പുറത്തിറങ്ങിയ 'വേനല്‍' ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ കാണുന്നതായിരുന്നു 1985ല്‍ പുറത്തിറങ്ങിയ 'മീനമാസത്തിലെ സൂര്യന്‍'.
'ദൈവത്തിന്റെ വികൃതികള്‍' എം. മുകുന്ദന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുരയ്യയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ചിത്രമായ 'മഴ' പ്രേക്ഷകപ്രീതി നേടി. ജനപ്രിയമായ സിനിമാരീതികളെയും താരങ്ങളെയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങള്‍ക്ക് അദ്ദേഹം വഴങ്ങിയിരുന്നില്ല.
എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ നവസിനിമയുടെ വക്താക്കളിലൊരാളായി ലെനിന്‍ രാജേന്ദ്രന്‍ ശ്രദ്ധേയനായി. 2006ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും അദ്ദേഹം നേടി. ഒറ്റപ്പാലം ലോക്‌സഭ മണ്ഡലത്തില്‍ നിന്നും രണ്ട് തവണ സിപിഐ എം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
ലെനിന്‍ രാജേന്ദ്രനെ ചികിത്സിച്ച ഇനത്തില്‍ 40 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നും അതു നല്‍കുന്നതു സംബന്ധിച്ച് ഉറപ്പു കിട്ടിയ ശേഷമേ മൃതദേഹം വിട്ടു കൊടുക്കുകയുള്ളു എന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. അതോടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുന്നതു വൈകാനാണ് സാധ്യതയെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുന്നുണ്ട്. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് 30 ലക്ഷം രൂപ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം അഭിനേതാക്കളുടെ സംഘടനയായ അമ്മയും സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്കയും മൃതദേഹം വിട്ടുകിട്ടാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പണം അടച്ച ശേഷം ഇന്ന് ഉച്ചയോടെയേ മൃതദേഹം വിട്ടുകിട്ടുകയുള്ളു.
ഇന്ന് വൈകുന്നേരം നാല് മണിയോടെ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം പണ്ഡിറ്റ് കോളനിയിലെ വസതിയില്‍ എത്തിക്കമെന്നാണ് അറിയുന്നത്. നാളെ കലാഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം തിരുവനന്തപുരം ശാന്തി കവാടത്തില്‍ സംസ്‌കാരം നടത്തും.
15-Jan-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ