യു ഡി എഫ് സഹായത്തോടെ കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തുന്നു. ദേശീയപാതാ ബൈപാസിന്റെ പണി പൂര്‍ത്തിയാക്കുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സമയബന്ധിതമായാണ് ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ യു ഡി എഫ് കാലത്ത് ജോലി ഇഴച്ചായിരുന്നു മുന്നോട്ടുപോയത്. പക്ഷെ, ബൈപാസിന്റെ പണി പൂര്‍ത്തിയായതോടെ യു ഡി എഫ്, ബി ജെ പി രഹസ്യധാരണയെ തുടര്‍ന്ന് പ്രധാനമന്ത്രിതന്നെ പാത തുറന്നുകൊടുക്കാനെത്തുന്നത്. നരേന്ദ്രമോഡി വരുന്നതിലൂടെ പൊതുതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ വികസന നേട്ടമെന്ന പ്രചാരണത്തെ തടുക്കാനാവുമെന്നാണ് യു ഡി എഫ് - ബി ജെ പി ക്യാമ്പ് കണക്കുകൂട്ടുന്നത്. ഫെബ്രുവരി രണ്ടിന് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം നിശ്ചയിച്ച ബൈപാസാണ് മൂന്നാഴ്ച മുമ്പേ പ്രധാനമന്ത്രി തുറന്നുകൊടുക്കുന്നത്.
മുന്‍സര്‍ക്കാരുകള്‍ വെറും 25 ശതമാനം മാത്രം പൂര്‍ത്തീകരിച്ച ബൈപാസ് പൂര്‍ത്തിയാക്കിയത് പിണറായി സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍, ഇങ്ങെ ദ്രുതഗതിയില്‍ പണിപൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാരാണു പണം മുടക്കുന്നതെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമടക്കമുള്ളവര്‍ വാദിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അവകാശവാദങ്ങള്‍ നടക്കുമ്പോഴാണ് എന്‍ കെ പ്രേമചന്ദ്രന്‍ രാഷ്ട്രീയലാഭമുണ്ടാക്കാനുള്ള നീക്കം നടത്തുന്നത്.
ദേശീയപാതാ അതോറിറ്റിയുടെ കീഴില്‍ വരുന്ന കേന്ദ്രസംസ്ഥാന പങ്കാളിത്തമുള്ള പദ്ധതിയാണിത്. പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ ഫെബ്രുവരി രണ്ടിന് ബൈപാസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അതിനിടയില്‍ കൊല്ലം എം പിയായ എന്‍ കെ പ്രേമചന്ദ്രന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയെ സമീപിച്ചാണ് പ്രധാനമന്ത്രിയെ കേരളത്തിലേക്കെത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പോലുമറിയാതെ ഉദ്ഘാടനം ബി ജെ പി നേതാക്കള്‍ പ്രഖ്യാപിക്കുകയായിരുന്നു, യു ഡി എഫ് ബി ജെ പിയുടെ വാദങ്ങളുടെ കൂടെയാണ് ഉറച്ചുനില്‍ക്കുന്നത്.
നവകേരളം പദ്ധതിയുടെ ഭാഗമായാണു കൊല്ലം ബൈപാസ് വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കിയത്. പക്ഷെ, എന്‍ കെ പ്രേമചന്ദ്രന്റെ പ്രഖ്യാപിതമായ സിപിഐ എം വിരോധമാണ് പ്രധാനമന്ത്രിയെ കേരളത്തിലേക്കെത്തിച്ചിരിക്കുന്നത്. പ്രേമചന്ദ്രനും എം പിമാരായ കെ സോമപ്രസാദ്, സുരേഷ്‌ഗോപി, വി മുരളീധരന്‍ എന്നിവര്‍ക്കും ഉദ്ഘാടന വേദിയില്‍ സീറ്റ് നല്‍കിയപ്പോള്‍ പാതകടന്നുപോകുന്ന സ്ഥലങ്ങളിലെ ഇടതുപക്ഷ എം എല്‍ എമാരായ എം നൗഷാദിനെയും എന്‍ വിജയന്‍പിള്ളയെയും ഉദ്ഘാടനത്തില്‍ നിന്നും ബി ജെ പി നേതൃത്വം ഒഴിവാക്കി. ഒ രാജഗോപാലിന് വരെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണമുണ്ട്.