പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ എൽഡിഎഫ് തീരുമാനം എടുക്കും : എംഎ ബേബി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിഷയത്തിൽ എൽഡിഎഫ് തീരുമാനം എടുക്കുമെന്ന് പറഞ്ഞ എംഎ ബേബി സിപിഐയെ അവഗണിക്കില്ലെന്നും കൂട്ടിച്ചേർത്തു. പദ്ധതി കേരളം നടപ്പാക്കുന്നതിനെ സിപിഐ എതിർക്കുന്ന പശ്ചാത്തലത്തിലാണ് സിപിഐഎം ജനറൽ സെക്രട്ടറി നിലപാട് അറിയിച്ച് രംഗത്തെത്തിയത്.

ദേശീയ വിദ്യാഭ്യാസ നയം ഒരിക്കലും അംഗീകരിക്കില്ലെന്നും നയം അംഗീകരിക്കാതെ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നോക്കുന്നതെന്നും എംഎ ബേബി പറഞ്ഞു. എൽഡിഎഫ് നിലപാടെടുത്തശേഷം ആവശ്യമെങ്കിൽ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടുമെന്ന് എംഎ ബേബി പറഞ്ഞു.

21-Oct-2025

ന്യൂസ് മുന്‍ലക്കങ്ങളില്‍

More