യമുന നദിയിൽ വിഷപ്പത ഉയരുന്നു

വായുമലിനീകരണം കഴിഞ്ഞാൽ ശൈത്യകാലത്ത് ഡൽഹി സർക്കാരിന് മുന്നിലുള്ള അടുത്ത വെല്ലുവിളിയാണ് യമുനയിലെ വിഷപ്പത. ഈ ആശങ്ക വർധിപ്പിച്ചുകൊണ്ട് യമുന നദിയിൽ വിഷപാത ഉയരുകയാണ്. ഛഠ് പൂജ നടക്കാനിരിക്കെ രാസവസ്തു തളിച്ച് പത നശിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

എന്നാൽ താൽക്കാലികമായുള്ള ഇത്തരം നടപടികൾ കൊണ്ട് യാതൊരു കാര്യവുമില്ലെന്നും ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. വായു മലിനീകരണത്തിന് പിന്നാലെ ഡൽഹി നേരിടുന്ന വലിയ ആശങ്കയാണ് യമുന നദിയിലെ വിഷപ്പത.

ഈ പ്രതിസന്ധി മറികടക്കാൻ സകല അടവുകളും പയറ്റുകയാണ് ബിജെപി സർക്കാർ. തലങ്ങും വിലങ്ങും കുതിച്ചു പായുകയാണ് ബോട്ടുകൾ. മീൻ പിടിക്കാനല്ല. വിഷപ്പത നശിപ്പിക്കാൻ. ഛഠ് പൂജയ്ക്ക് ഭക്തർ മുങ്ങാൻ എത്തുന്ന 17 ഇടങ്ങളിലും ഇങ്ങനെ പത നശിപ്പിക്കാൻ ബോട്ടുകൾ സർക്കാർ ഏർപ്പാടാക്കിയിട്ടുണ്ട്. ഫ്രോത്ത് സപ്പ്രെഷൻ ഡ്രൈവ് എന്നാണ് ദൗത്യത്തിന് പേര്.

23-Oct-2025