സ്കൂളിലെ ഹിജാബ് വിവാദം: സ്കൂളിൽ തുടർന്ന് പഠിക്കാനില്ലെന്ന് കുട്ടി, ഹൈക്കോടതി ഹർജി തീർപ്പാക്കി

പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഹർജി തീർപ്പാക്കി ഹൈക്കോടതി.സ്കൂളിൽ തുടരാൻ ആഗ്രഹമില്ലെന്ന് കുട്ടിയും കുട്ടിയുടെ അച്ഛനും കോടതിയെ അറിയിച്ചു. തുടർന്ന് വിഷയത്തിൽ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. തുടർനടപടി അവസാനിപ്പിക്കുന്നതായി സർക്കാരും വ്യക്തമാക്കി.

വിദ്യാർത്ഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്നും ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടർ തീരുമാനമെന്നും ആയിരുന്നു നേരത്തെ കുടുംബത്തിൻറെ നിലപാട്. എന്നാൽ പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിൽ തുടർന്ന് പഠിക്കാനില്ലെന്ന് കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു.

24-Oct-2025