പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മന്ത്രി വി ശിവൻകുട്ടി
അഡ്മിൻ
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേർന്നത് തന്ത്രപരമായ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിന് അവകാശപ്പെട്ട ഫണ്ട് തടയാനാകില്ലെന്ന് മന്ത്രി പറഞ്ഞു. 115813 കോടിയാണ് കേരളത്തിന് നഷ്ടമായത്. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയാനാകില്ലെന്നും മന്ത്രി പറഞ്ഞു. 2023-24 വർഷത്തിൽ കേരളത്തിന് നഷ്ടമായ തുക 158.54 കോടിയാണെന്നും മന്ത്രി പറഞ്ഞു.
പാഠ്യപദ്ധതി മാറില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഒരു സ്കൂൾ പോലും അടച്ച് പൂട്ടില്ല. അടച്ചുപൂട്ടിയ സ്കൂളുകൾ തുറന്ന പാരമ്പര്യമാണ് ഈ സർക്കാരിനുള്ളത്. ഫണ്ടില്ലായ്മ അലവൻസിനെ അടക്കം ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു രാഷ്രീയ താല്പര്യങ്ങൾക്കും അടിയറവ് പറയില്ല.
പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതിൽ വിവാദം പുകയുന്നതിനിടെയാണ് വിശദീകരണവുമായി വി ശിവൻകുട്ടി രംഗത്തെത്തിയത്. പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം ആണിതെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ സര്‍വ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158.13 കോടി കേരളത്തിന് നഷ്ടമായി. ഒപ്പിട്ടതിനാൽ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സര്‍വ ശിക്ഷ പദ്ധതി പ്രകാരം കിട്ടുമെന്നും മന്ത്രി പറഞ്ഞു. ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവൻസുകള്‍ എന്നിവയെ ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്‍ദത്തിന് വഴങ്ങാൻ സര്‍ക്കാര്‍ തയ്യാറാല്ല. ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .