ശബരിമലയില്‍ സ്വാമി അയ്യപ്പനെ ദര്‍ശിച്ച പത്തിനും അമ്പതിനും വയസിനിടയിലുള്ള 51 ഭക്തകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കിയെന്ന് സുപ്രീംകോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശബരിമല ചവിട്ടിയ കയറിയ 51 ഭക്തരുടെ പേരും മറ്റ് വിവരങ്ങളുമാണ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്. ഇവരില്‍ പകുതി പേരും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് പട്ടികയില്‍ നിന്നും മനസിലാക്കാനാവും. യുവതികളായ ഭക്തകളുടെ പേരും ആധാര്‍ നമ്പറും അടക്കമുള്ള വിശദാംശങ്ങളടങ്ങിയ പട്ടികയാണ് നല്‍കിയിരിക്കുന്നത്. റജിസ്റ്റര്‍ ചെയ്തവരില്‍ പോലീസ് സുരക്ഷ ആവശ്യപ്പെട്ടവര്‍ക്കാണ് അത് നല്‍കിയതെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഓണ്‍ലൈന്‍ ബുക്കിംഗ് വഴി വന്നവരുടെ വിവരമാണ് പട്ടികയിലുള്ളത്. 10 നും 50 നും ഇടയില്‍ പ്രായക്കാരായി മലകയറിവരില്‍ കൂടുതല്‍ പേരും 16 വയസിന് താഴെയുള്ളവരുെ 47,48.49 വയസ്സുകാരുമാണ്. ഇവരില്‍ 24 പേര്‍ തമിഴ്‌നാട്ടുകാര്‍ ആണ്. കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പട്ടികയിലുണ്ട്. ശരാശരി 45 നും 50 നും ഇടയില്‍ പ്രായക്കാരാണ് കയറിയത്. ഏറ്റവും കുറഞ്ഞ വയസ്സ് 41, 42 ആണ്. 7564 പേരാണ് ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ കടന്നുപോയവരുടെ പട്ടികയാണ് നല്‍കിയത്.
ലിസ്റ്റിലുള്ള യുവതികളില്‍ ഭൂരിഭാഗം പേരും കടുത്ത അയ്യപ്പഭക്തരാണ്. ആവശ്യപ്പെട്ടവര്‍ക്കെല്ലാം സുരക്ഷ നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ, മിക്കവാറും യുവതികള്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. ശബരിമല പ്രവേശനത്തിന് പിന്നാലെ തങ്ങളുടെ ജീവന് സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും ഭീഷണി ഉയരുന്നെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയും ബിന്ദുവും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ചത്്.