അനൈക്യം ഉണ്ടാക്കുന്നത് നേതൃത്വം; വിമർശനവുമായി കെ സുധാകരൻ

അനൈക്യം ഉണ്ടാക്കുന്നത് നേതൃത്വമാണെന്ന വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതുസംബന്ധിച്ച് ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചെന്ന് കെ സുധാകരൻ പറഞ്ഞു. അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചു വരാമെന്നും ഇല്ലെങ്കിൽ എല്ലാം വെള്ളത്തിലാകുമെന്നും കെ സുധാകരൻ പറഞ്ഞു.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ല. ഒരു പാർട്ടിയാകുമ്പോൾ ഒരു വിഷയത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകും. അത് തർക്കമല്ല. ആശയവിനിമയങ്ങൾ നടക്കുന്നു. എല്ലാവരും പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

അതൃപ്തി നേരെ മുഖം നോക്കി പറഞ്ഞു. നേതാക്കന്മാരാണ് ഈ പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നവർ. അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചു വരാം. ഇല്ലേൽ വെള്ളത്തിലാകും. അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു.

28-Oct-2025