ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ല; ആരും അങ്ങനെ മോഹിക്കേണ്ട: എം മുകുന്ദൻ

ഇടതുപക്ഷത്തോടുള്ള തൻ്റെ വിയോജിപ്പുകൾ ആത്മപരിശോധനയെന്ന വിശദീകരണവുമായി എഴുത്തുകാരൻ എം. മുകുന്ദൻ രംഗത്ത്. ഓർമ വെച്ച നാൾ തുടങ്ങി താനൊരു ഇടതുപക്ഷക്കാരനാണെന്നും അദ്ദേഹം വ്യക്തമാക്കി.ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ ഇടതുപക്ഷം വിട്ട് എങ്ങും പോകില്ലെന്നും ആരും അങ്ങനെ മോഹിക്കേണ്ടെന്നും ആൻ മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്.

എം. മുകുന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഞാൻ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം ഞാൻ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ്. കാരണം ഓർമ്മ വെച്ച നാൾ തുടങ്ങി ഞാനൊരു ഇടതുപക്ഷക്കാരനാണ്. ചിലപ്പോൾ ചില വിയോജിപ്പുകൾ പ്രകടിപ്പിക്കും. അത് ആത്മ പരിശോധനയാണ്. ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ട.

29-Oct-2025