ക്ഷേമപെൻഷൻ 2000 ആയി വർദ്ധിപ്പിച്ചു; സ്ത്രീകൾക്കും യുവാക്കൾക്കും പ്രതിമാസം 1000 രൂപ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് വൻതോതിലുള്ള ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് നിരവധി വിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്ന സുപ്രധാന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തിയത്.

നിലവിലുള്ള ക്ഷേമപെൻഷൻ 400 രൂപ വർദ്ധിപ്പിച്ച് 2000 രൂപയായി ഉയർത്തി. ഇത് പെൻഷൻകാർക്ക് വലിയ ആശ്വാസമാകും. നിലവിൽ യാതൊരു സർക്കാർ സഹായവും ലഭിക്കാത്ത ട്രാൻസ് സ്ത്രീകൾ ഉൾപ്പെടെയുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം ₹1000 രൂപ ധനസഹായം നൽകും. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള യുവാക്കൾക്ക് പ്രതിമാസം ₹1000 രൂപ സ്കോളർഷിപ്പ് നൽകും.

അംഗനവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചു. ആശ വർക്കർമാർക്ക് പ്രതിമാസ ഓണറേറിയം 1000 രൂപ കൂട്ടി. സാക്ഷരതാ പ്രേരക്മാർക്ക് ഓണറേറിയം വർദ്ധിപ്പിച്ചു. ആയമാർക്ക് പ്രതിമാസ വേതനം 1000 രൂപ കൂട്ടി. നെല്ലിന്റെ സംഭരണ വില ക്വിന്റലിന് 30 രൂപയായി വർദ്ധിപ്പിച്ചു.

സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത (ഡി.എ.) അനുവദിച്ചു. കുടുംബ എ.ഡി.എസ് (അയൽക്കൂട്ട സമിതി) ഗ്രാന്റ് പ്രതിമാസം 1000 രൂപയായി ഉയർത്തി. വർദ്ധിപ്പിച്ച ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നവംബർ മാസം മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

29-Oct-2025