പിഎം ശ്രീ വിഷയം സമഗ്രമായി പരിശോധിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു: മുഖ്യമന്ത്രി
അഡ്മിൻ
എസ് ഐ ആർ നടപ്പാക്കുന്നത് തിടുക്കപ്പെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എസ് ഐ ആർ നടപ്പാക്കുന്ന തീരുമാനത്തിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി അറിയിച്ചു.
വിഷയം സമഗ്രമായി പരിശോധിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ മരവിപ്പിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ചുള്ള തീരുമാനം കേന്ദ്രസർക്കാരിനെ കത്തിലൂടെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഉപസമിതിയുടെ അധ്യക്ഷൻ. സിപിഐയുടെ രണ്ട് മന്ത്രിമാർ ഉൾപ്പെടെ കെ. രാജൻ, പി. രാജീവ്, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിവരാണ് ഈ ഏഴംഗ ഉപസമിതിയിലെ മറ്റ് അംഗങ്ങൾ.