മന്ത്രിസഭാ ഉപസമിതിയുടെ പ്രവര്‍ത്തനം അംഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കും; മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീയില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും അത് തന്നെയാണ് തന്റെയും അഭിപ്രായമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മന്ത്രിസഭാ ഉപസമിതിയുടെ പ്രവര്‍ത്തനം അംഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കും. കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പിഎം ശ്രീയിലെ സമവായ തീരുമാനത്തില്‍ പ്രതികരിച്ച് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും രംഗത്തെത്തി. സിപിഐയും സിപിഐഎമ്മും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് ഡി രാജ പറഞ്ഞു. മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കി. ധാരണാപത്രം മരവിപ്പിച്ചു.

ചില പോരായ്മകള്‍ ഉണ്ടെന്ന് അവരും അംഗീകരിച്ചുവെന്നും ഡി രാജ പറഞ്ഞു. സിപിഐയുടെ ആശയപരമായ വിജയമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൂട്ടായ വിജയം എന്നായിരുന്നു ഡി രാജ പ്രതികരിച്ചത്. കേന്ദ്രത്തിന് സര്‍ക്കാര്‍ ഉടന്‍ കത്തയയ്ക്കും. രാജയോ ബേബിയോ എന്നല്ല, സിപിഐയും സിപിഐഎമ്മും ഒരുമിച്ച് എടുത്ത തീരുമാനമാണെന്നും ഡി രാജ വ്യക്തമാക്കി.

29-Oct-2025