ബി ജെ പിക്കെതിരെ ജാട്ട് നേതാക്കൾ .

ന്യൂ ഡൽഹി: സംവരണ കാര്യത്തിൽ തീരുമാനമായില്ലയെങ്കിൽ ബി ജെ പി ക്ക് വോട്ട് ചെയ്യില്ലെന്ന് ജാട്ട്  സമുദായ  നേതാക്കൾ . ഞായറാഴ്ച നടന്ന ഓൾ  ഇന്ത്യാ ജാട്ട് ആരക്ഷണ്‍ ബച്ചാവോ മഹാ ആന്ദോളന്‍ സമ്മേളനത്തിലാണ്  നേതാക്കൾ തങ്ങളുടെ നിലപാടറിയിച്ചത്. ഉത്തർപ്രദേശ്, രാജസ്ഥാൻ ഡൽഹി ഹരിയാന, മധ്യപ്രദേശ് എന്നീ സംസഥാനങ്ങളിൽനിന്നുമുള്ള നേതാക്കളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ യു.പി.എ തങ്ങള്‍ക്ക് അനുവദിച്ചിരുന്ന സംവരണത്തിനെതിരെ  സുപ്രീംകോടതിയില്‍  നീക്കം വന്നപ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ മനപൂര്‍വ്വം കേസ് വാദിക്കാതെ സംവരണം പാഴാക്കി കളഞ്ഞതായും നേതാക്കൾ അഭിപ്രായപ്പെട്ടു.

ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗം നടത്തിയ സമരത്തിനിടെ മൂന്നുവർഷം  മുൻപ് മുപ്പതു പേരാണ് കൊല്ലപ്പെട്ടത്. വെറും ഏഴ് ദിവസം കൊണ്ട് സവര്‍ണര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചു, തങ്ങൾക്ക് ഇത് അംഗീകരിക്കാനാവില്ല , വേണ്ടി വന്നാൽ മായാവതിയ്ക്ക് പിന്തുണ നല്‍കാൻ മടിക്കില്ലെന്നും നേതാക്കള്‍ കൂട്ടിച്ചെർത്തു.

21-Jan-2019