പിഎം ശ്രീയിലെ പരാമർശത്തിൽ എം എ ബേബിയോട് ക്ഷമ ചോദിച്ച് പ്രകാശ് ബാബു
അഡ്മിൻ
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയോട് ക്ഷമ ചോദിച്ച് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പ്രകാശ് ബാബു. പിഎം ശ്രീ വിഷയത്തിൽ ബേബി നിസ്സഹായനാണെന്ന് പറഞ്ഞതിലാണ് ക്ഷമാപണം. എം എ ബേബിയെ ഫോണിൽ വിളിച്ച് പ്രകാശ് ബാബു ക്ഷമാപണം നടത്തുകയായിരുന്നു.
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻകൈ എടുത്ത എം എ ബേബിയ്ക്ക് പ്രകാശ് ബാബു നന്ദി അറിയിച്ചിരുന്നു. പറഞ്ഞ വാക്കുകൾ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
ഡി രാജ ഭക്ഷണം പോലും കഴിക്കാൻ കാത്തുനിൽക്കാതെയാണ് എം എ ബേബിയെ കണ്ടത്. എന്നാൽ ഉന്നയിച്ച വിഷയങ്ങളെല്ലാം കേട്ടിട്ടും ബേബി ഒന്നും പറഞ്ഞില്ല. ബേബിയുടെ നിസ്സഹായമായ മൗനം വിഷമിപ്പിച്ചുവെന്നാണ് പ്രകാശ് ബാബു നടത്തിയ പരാമർശം.