കേരളം അതിദാരിദ്ര്യ മുക്തം: മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും
അഡ്മിൻ
ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ ഒന്നിന് നടത്തും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിനാണ് പ്രഖ്യാപനം.
വൈകിട്ട് മൂന്നു മണിക്ക് താളലയം മ്യൂസിക്ക് ഫ്യൂഷനോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. തദ്ദേശ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അധ്യക്ഷത വഹിക്കും. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ റിപ്പോർട്ട് അവതരിപ്പിക്കും. സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥിയാകും. മന്ത്രിമാർ, പ്രതിപക്ഷനേതാവ്, ജനപ്രതിനിധികൾ, വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ നന്ദിയും പറയും. വൈകിട്ട് 6.30ന് പ്രശസ്ത ഗായകൻ ഹരിശങ്കർ നയിക്കുന്ന ഹരിമുരളീരവം സംഗീത പരിപാടി നടക്കും.
2021ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രണ്ടാം മന്ത്രിസഭ തുടക്കത്തിൽ തന്നെ കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്.