കന്യാസ്ത്രീകളോടുള്ള പ്രതികാരനടപടിയില്‍ പ്രതിഷേധിച്ച് സ്വാമി അഗ്നിവേശ് .
അഡ്മിൻ
ന്യൂഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രികള്‍ക്ക് നീതി ആവശ്യപ്പെട്ട് സ്വാമി അഗ്നിവേശ് മാര്‍പാപ്പയ്ക്ക് കത്തയച്ചു. കന്യാസ്ത്രിയ ബലാത്സംഗം ചെയ്ത ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അഞ്ചു കന്യാസ്ത്രീകളാണ് പ്രതിഷേധിച്ചത്. ഇവരെ കത്തോലിക്ക സഭ സ്ഥലം മാറ്റിയ വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് കത്ത്. ബിഷപ്പിനെതിരെ സമരമുഖത്തുണ്ടായിരുന്ന സിസ്റ്റര്‍ അനുപമ കേളമംഗലത്തുവേളിയില്‍, സിസ്റ്റര്‍ ആല്‍ഫി പള്ളശേരില്‍, സിസ്റ്റര്‍ ജോസ്‌ഫൈന്‍ വില്ലുന്നിക്കല്‍, സിസ്റ്റര്‍ ആന്‍സിറ്റ ഉറുമ്പില്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇത് പ്രതികാര നടപടിയാണെന്ന് കത്തില്‍ പറയുന്നു. ആക്രമിക്കപ്പെട്ട് ഇരയ്ക്ക് വേണ്ടി പൊതു സമൂഹത്തില്‍ ഇറങ്ങിയ ഇവരെ ജനങ്ങള്‍ ബഹുമാനിക്കുന്നു.അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുന്നതിലുള്ള താങ്കളുടെ പ്രതിബദ്ധതയില്‍ എനിക്ക് വിശ്വാസമുണ്ടെന്നും അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഇടപെടണമെന്നും കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണം എന്നും മാര്‍പാപ്പയ്ക്ക് അയച്ച കത്തില്‍ സ്വാമി അഗ്നിവേശ് ആവശ്യപ്പെടുന്നു.
കുറവിലങ്ങാട് മഠത്തില്‍ നിന്നും ജനുവരി പതിനെട്ടിനുള്ളിൽ മാറണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ കന്യാസ്‌ത്രീകൾക്ക് നോട്ടീസ് ലഭിച്ചിരുന്നു.