നഴ്സ് ലിനിയുടെ പേരിൽ മികച്ച നഴ്‌സിനുള്ള‌ പുര്സകാരം.

തിരുവനന്തപുരം: നിപ വൈറസ് ബാധയേറ്റ് ജീവൻ നഷ്ടപ്പെട്ട നഴ്സ് ലിനിയുടെ പേരിൽ മികച്ച നഴ്‌സിനുള്ള‌ പുര്സകാരം ഏർപ്പെടുത്തി കേരളസർക്കാർ. കേരള സർക്കാരിന്റെ മികച്ച നഴ്സിനുള്ള അവാർഡ് ഇനിമുതൽ "സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ്" എന്നപേരിൽ അറിയപ്പെടും.

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്രാ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‍സ് ലിനി മരണപ്പെടുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആശുപത്രിയിൽ സൗജന്യ ഉച്ചഭക്ഷണം ഏർപെടുത്തുമെന്നും, പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു സമീപം ലിനിയുടെ പേരിൽ ബസ് സ്റ്റോപ്പ് നിർമിക്കുമെന്നും തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

25-Jan-2019