സെൻകുമാറിനെതിരെ ബി ജെ പി

തിരുവനന്തപുരം: റിപ്പബ്ലിക്ക്‌ ദിനത്തോട്‌ അനുബന്ധിച്ച്‌ സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ച ചാരക്കേസ്‌ ഇരയും ഐ.എസ്‌.ആര്‍.ഒ. മുന്‍ ശാസ്‌ത്രജ്‌ഞനുമായ നമ്പി നാരായണനെതിരേയുള്ള പരാമര്‍ശം പിന്‍വലിച്ച്‌ മാപ്പു പറയണമെന്ന് സെന്‍കുമാറിനോട്‌ ബി ജെ പി കേന്ദ്ര നേതൃത്വം. കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനമുൾപ്പടെ പലരും സെൻകുമാറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ബി ജെ പി യിൽ സെൻകുമാർ ഒറ്റപ്പെടുന്ന ഒരു അവസ്ഥയിലേക്ക് ഇത് കൊണ്ടെ എത്തിച്ചിരിക്കുകയാണ്. പാര്‍ലമെന്റ്‌ സ്ഥാനാർഥിയായി ബി.ജെ.പി.സെൻകുമാറിനെ പരിഗണിച്ചിരുന്നതായാണ് അറിയാൻ സാധിച്ചത്. എന്നാൽ നമ്പി നാരായണനെതിരെയുള്ള വിവാദ പ്രസ്താവന സെൻകുമാറിനെ ബി ജെ പി കേന്ദ്ര നേതൃത്വംത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയിരിക്കുകയാണിപ്പോൾ. പരാമര്‍ശം പിന്‍വലിച്ച്‌ മാപ്പു പറയാന്‍ സെന്‍കുമാറിനോട്‌ ബി.ജെ.പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി സൂചനയുണ്ട്‌. ഇത്‌ അംഗീകരിച്ചില്ലെങ്കില്‍ ബി.ജെ.പി കൈവിടാനാണ്‌ സൂചന.

നമ്പി നാരായണനെതിരേ രൂക്ഷമായ വിമര്‍ശനവുമായി എത്തിയ സെന്‍കുമാറിനെതിരെ രാഷ്ട്രീയഭേദമന്യേ പലരും രംഗത്ത് വന്നിരുന്നു. സെന്‍കുമാറിന്റെ പ്രസ്‌താവന മാന്യതയില്ലാത്തതാണെന്ന്‌ സ്‌പീക്കര്‍ പ്രതികരിച്ചപ്പോള്‍ അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരേ സംസാരിക്കുന്നത്‌ മലയാളിയുടെ ജനിതക പ്രശ്‌നമാണെന്നായിരുന്നു കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞത്‌. സെന്‍കുമാറിന്‌ അഭിപ്രായം പറയാന്‍ അവകാശമുണ്ട്‌. അവാര്‍ഡില്‍ വിവാദം സൃഷ്‌ടിക്കാതെ ആഘോഷിക്കാന്‍ മലയാളികള്‍ ശ്രമിക്കണം. സെന്‍കുമാര്‍ ബി.ജെ.പി. അംഗമല്ലെന്നും കണ്ണന്താനം അവകാശപ്പെട്ടു. വിവാദവുമായി തനിക്ക്‌ യാതൊരു ബന്ധവുമില്ല. പത്മഭൂഷണ്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അംഗീകാരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ സെന്‍കുമാറിന്റെ പരാമര്‍ശം പരമാബദ്ധമാണെന്ന്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്‌.


സംസ്‌ഥാന സര്‍ക്കാരിനെതിരേ ബി.ജെ.പി സെന്‍കൂമാറിനെ ഉപയോഗിക്കാമെന്നു കണക്കൂകൂട്ടി ഇരിക്കുമ്പോഴാണ്‌ അദ്ദേഹത്തില്‍നിന്ന്‌ ഇങ്ങനെയൊരു നീക്കമുണ്ടായത്‌. ഇത്‌ തങ്ങൾക്ക് ക്ഷീണമുണ്ടാക്കിയതായാണ്‌ ബി.ജെ.പിയുടെ വിലയിരുത്തല്‍. നമ്പി നാരായണനെതിേരയുള്ള പരാമര്‍ശത്തില്‍ സെന്‍കുമാറിനെതിരേ കോഴിക്കോട്‌ സ്വദേശി നീഷാദ്‌ സര്‍ക്കാരിനു പരാതി നല്‍കിയിട്ടുണ്ട്‌.

28-Jan-2019