തർക്ക ഭൂമിയിൽപ്പെടാത്ത അറുപത്തിയേഴ്‌ ഏക്കർ ഉടമസ്ഥർക്ക് തിരിച്ചുനൽകണം.

ന്യൂദല്‍ഹി: അയോധ്യയില്‍ തർക്ക ഭൂമിയിൽപ്പെടാത്ത അറുപത്തിയേഴ്‌ ഏക്കർ ഉടമസ്ഥർക്ക് തിരിച്ചുനല്കണമെന്നാവശ്യപ്പെട്ടു കേന്ദ്രം സുപ്രീം കോടതിയില്‍. രാമ ജന്മഭൂമി ന്യാസ് എന്ന ട്രെസ്റ്റിന് അവകാശപ്പെട്ട അറുപത്തിയേഴ്‌ ഏക്കർ സ്ഥാലം അവർക്കു നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച  സമിതിയാണ് രാമ ജന്മഭൂമി ന്യാസ്. തര്‍ക്കത്തിലല്ലാത്ത ഭൂമി ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി   കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അയോധ്യയിലെ ഭൂമി ഏറ്റെടുത്തതിൽ മുന്നൂറ്റിപ്പതിമൂന്നു ഏക്കർ ഭൂമിയുടെ കാര്യത്തിൽ മാത്രമാണ് തർക്കം നിലനിൽക്കുന്നത്. അറുപത്തിയേഴ്‌  ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ യാതൊരു തര്‍ക്കവും നിലനില്‍ക്കുന്നില്ലാത്തതിനാൽ ഈ ഭൂമി അതിന്റെ ഉമടസ്ഥര്‍ക്കു വിട്ടുനല്‍കാന്‍ അനുമതി നൽകണമെന്നാണ്  കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത് .ഈ അറുപത്തിയേഴ്‌ ഏക്കര്‍ തിരികെലഭിച്ചാൽ അതിൽ ക്ഷേത്ര  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ നീങ്ങുന്നത് , അതിലൂടെ വോട്ട് ബാങ്ക് തന്നെയാണ് ബി ജെ പി  ലക്ഷ്യമിടുന്നത്. 

29-Jan-2019