സ്ഥിരം പല്ലവികളുമായി രാഹുൽഗാന്ധി.

കൊച്ചി: രാഹുൽഗാന്ധിയുടെ കേരളം സന്ദർശനം കോൺഗ്രസിന്റെ സ്ഥിരം പല്ലവികളുടെ വേദി മാത്രമായി മാറി. ഇടതു മുന്നണി സര്‍ക്കാരിനെതിരെ ശക്തമായ ഒരു ആരോപണം പോലും ഉന്നയിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന കാലം മുതല്‍ പറയുന്ന ക്ഷീരവിപ്ലവം, കാർഷിക രംഗത്തെ പുരോഗതിയൊക്കെ മാത്രമായി പ്രസംഗമൊതുങ്ങി. എല്ലാവര്‍ക്കും മിനിമം വരുമാനം എന്നപദ്ധതിയിൽ മിനിമം വരുമാനം എത്രയെന്നു നിശ്ചയിച്ചെന്നോ അതിന്റെ വിശദാംശങ്ങളോ നൽകാൻ രാഹുൽ തയ്യാറായില്ല. മികച്ച വിദ്യാഭാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ തുടങ്ങുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കും, ആരോഗ്യം. വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കൂടുതല്‍ പണം നീക്കിവെയ്ക്കും രാഹുൽ പറഞ്ഞു.


എന്നാൽ എ കെ ആന്റണി സംസ്ഥാന നേതൃത്വത്തിനു എതിരെയാണ് സംസാരിച്ചത്, നേതാക്കള്‍ തിളങ്ങി നിന്നിട്ട് കാര്യമില്ലെന്നും ബൂത്ത് തലത്തില്‍ പ്രവര്‍ത്തകരില്ലെങ്കില്‍ ചെങ്ങന്നൂരില്‍ സംഭവിച്ചത് ആവർത്തിക്കുമെന്നും ആന്റണി മുന്നറിയിപ്പ് നൽകി. മറൈന്‍ഡ്രൈവിലെ വേദിയില്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കാന്‍ കേരള നേതാക്കളുടെ മത്സരമായിരുന്നു.

30-Jan-2019