ഉമ്മന്‍ ചാണ്ടിയെ വെട്ടിമാറ്റിയ ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധം.

തിരുവനതപുരം: രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയെ വെട്ടിമാറ്റിയ ചെന്നിത്തലക്കെതിരെ കൊണ്ഗ്രെസ്സ് പ്രവർത്തകർ. ശാരീരികമായ വെല്ലുവിളികള്‍ അതിജീവിച്ച് പഠനം തുടരാന്‍ ആഗ്രഹവുമായി എത്തിയ അസിം എന്ന പന്ത്രണ്ടുകാരനെ രാഹുൽ ഗാന്ധി എടുത്തുകൊണ്ടു  നിൽക്കുന്ന ചിത്രത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയെ ക്രോപ് ചെയ്തു മാറ്റിയ ചിത്രം രമേശ് ചെന്നിത്തല സ്വന്തം ഫെയ്‌സ് ബുക്ക് പേജിൽ പങ്കുവച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇതേ ചിത്രം മാറ്റങ്ങളില്ലാതെ ഉമ്മൻ ചാണ്ടി  സ്വന്തം ഫെയ്‌സ് ബുക്ക് പേജിൽ ഇട്ടിരുന്നു. പഠനം തുടരാന്‍ ആഗ്രഹവുമായി എത്തിയ അസീമിനെ രാഹുല്‍ ഗാന്ധി നിരാശനാക്കിയില്ല” എന്ന അടിക്കുറിപ്പോടെ രമേശ് ചെന്നിത്തല ഇട്ട ചിത്രത്തിന് താഴെ കൊണ്ഗ്രെസ്സ് പ്രവർത്തകർ തന്നെ പ്രതിഷേധവുമായെത്തി. ഫോട്ടോയില്‍ നിന്ന് ഒരു പക്ഷെ ഇദ്ദേഹത്തെ ക്രോപ് ചെയ്തു വെട്ടിക്കളയാന്‍ സാധിക്കും. പക്ഷേ ജനമനസ്സുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം, ഒഴിവാക്കാനാവില്ല സാര്‍ Ocയെ അങ്ങനെ ഒഴിവാക്കി നിര്‍ത്താന്‍ ആവില്ല” എന്നൊക്കെയുള്ള കമന്റുകൾ നിറഞ്ഞപ്പോൾ  ,ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ഫോട്ടോ ചെന്നിത്തലയുടെ  പേജിൽ  മാറ്റിയിട്ടു. 

30-Jan-2019