പി.സി.ജോര്‍ജ്‌ പുറത്ത്‌.

തിരുവനന്തപുരം:അസംബ്ലി കമ്മിറ്റി ഓഫ്  പ്രിവിലേജസ്‌ ആന്‍ഡ്‌ എത്തിക്‌സ്‌ല്‍നിന്നു പി.സി.ജോര്‍ജ്‌ പുറത്ത്‌. ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചതിനാണ് നടപടി. കന്യാസ്‌ത്രിയെ ബാലാല്‍സംഗം ചെയ്‌ത കേസില്‍ പ്രതിയായ ബിഷപ്പിനെ ന്യായീകരിച്ചും കന്യാസ്‌ത്രീയെ മോശം വാക്കുകള്‍കൊണ്ട്‌ അധിക്ഷേപിച്ചും പി സി ജോർജ് സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദീപ്‌കുമാര്‍ അധ്യക്ഷനായ സമിതിയാണ്‌ അദ്ദേഹത്തെ പുറത്താക്കിയത്‌.  ജോര്‍ജിന്‌ പകരം അനൂപ്‌ ജേക്കബിനെ സമിതിയില്‍  ഉള്‍പ്പെടുത്തി. 

പി സി ജോർജിനെതിരായ പരാതികൾ സമിതിയുടെ പരിഗണനയിലാണ്. സംസ്ഥാന വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം സി ജോസഫേയെൻ ജോർജിനെ പുറത്തക്കണമെന്നു നേരത്തെ ആവ്ശ്യപ്പെട്ടിരുന്നു. 

31-Jan-2019